Latest NewsInternational

ചൈനയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് അമേരിക്ക.

വാഷിംഗ്ടണ്‍: ചൈന നടത്തിയ അനതികൃത നടപടികള്‍ക്കെതിരേ അമേരിക്ക അന്വേഷണം ആരംഭിച്ചു. ആഗോള വ്യാപാര രംഗത്ത് ആധിപത്യം നേടിയെടുക്കാന്‍ നടത്തിയ നീക്കത്തിലാണ് അന്വേഷണം. 1974ലെ വ്യാപാര നിയമം 301 വകുപ്പ് അന്വേഷിച്ചാണ് അന്വേഷണം നടത്തുക. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈത്തൈസറാണ് അന്വേഷിക്കുന്നത്. കംപ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞുകയറി അമേരിക്കന്‍ കമ്പനികളുടെ സാങ്കേതിക വിദ്യയും കച്ചവട രഹസ്യങ്ങളും മോഷ്ടിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ചൈനയ്ക്ക് എതിരെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button