Latest NewsIndia

സ്ഫോടന പരമ്പരയെ തുടർന്ന് ജാഗ്രതാ നിർദ്ദേശം

ഡാർജിലിംഗ്: സ്ഫോടന പരമ്പരയെ  തുടർന്ന് പശ്ചിമബംഗാളിൽ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമബംഗാളിലെ ഡാർജിലിംഗ്, കാലിംപോംഗ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളെ തുടർന്നാണ് പ്രദേശത്ത് പോലീസ് ജാഗ്രതാ നിർദേശം നൽകിയത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഗുർഖാലാൻഡ് സംഘർഷങ്ങളുടെ തുടർച്ചയായിരിക്കാം സ്ഫോടനമെന്ന് പോലീസ് സംശയിക്കുന്നു.

ശനിയാഴ്ച രാത്രി കാലിംപോംഗിലുണ്ടായ സ്ഫോടനനത്തിൽ ഒരാൾ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡാർജിലിംഗിൽ ഉണ്ടായ സ്ഫോടനത്തിൽ കടകൾ തകർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button