Latest NewsInternationalGulf

അദ്ധ്യാപകരെ യുഎഇ വിളിക്കുന്നു

ദുബായ് ; അദ്ധ്യാപകരെ യുഎ വിളിക്കുന്നു.  ദുബായിയിലെ വിവിധ സ്കൂളുകളില്‍ അറബി, ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലേ അദ്ധ്യാപക തസ്തികകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യുടെ യോഗ്യത പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുക്കുന്നവരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും വിവധ സ്കൂളുകള്‍ നിയമിക്കുക.

യു എ ഇ ടീച്ചർ, എജ്യുക്കേഷൻ ലീഡർഷിപ്പ് സ്റ്റാൻഡേർഡ് പുതിയ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്ത പ്രകാരം വിദ്യാർഥികൾക്ക് ഗുണനിലാവാരമുള്ള അദ്ധ്യാപനം ഉറപ്പ് വരുത്താന്‍ അദ്ധ്യാപകര്‍ക്കായി ലൈസൻസിങ് സ്കീം നടപ്പാക്കുന്നു. അറിവ്, ബോധവൽക്കരണം, വൈദഗ്ദ്ധ്യം എന്നിവ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കന്ന അദ്ധ്യാപകര്‍ക്ക് അടുത്ത നാല് വര്‍ഷത്തേക്കായിരിക്കും ലൈസന്‍സ് നല്‍കുക.

ദുബായിയിലെ വിവിധ സ്കൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒഴിവുകള്‍ ചുവടെ ചേര്‍ക്കുന്നു;

ഇന്ത്യന്‍ ഹൈസ്കൂള്‍ ദുബായ്

വിഷയം ; അറബിക് ടീച്ചർ

ശമ്പളം ; 4,900 ദിര്‍ഹം – 5,200 ദിര്‍ഹം

ജെംസ് എജ്യുക്കേഷൻ -ജെംസ് ന്യൂ മില്ലെനിയം സ്കൂൾ

വിഷയം ; മാത്‍സ് ടീച്ചർ

യോഗ്യത ; ഗണിതശാസ്ത്രത്തിൽ ബിരുദം / മാസ്റ്റർ ബിരുദം ബന്ധപ്പെട്ട വിഷയത്തിൽ ബി എഡ് 
മുൻ പരിചയം: 2 വർഷം
സ്ഥലം: യു.എ.ഇ
പാഠ്യപദ്ധതി: സിബിഎസ്ഇ (ഇന്ത്യ)

വിഷയം ; ഫ്രഞ്ച് ടീച്ചർ
പരിചയം: 2 വർഷം
സ്ഥലം: യു.എ.ഇ
പാഠ്യപദ്ധതി: സിബിഎസ്ഇ (ഇന്ത്യ)

എംഎഫ്എൽ ടീച്ചർ
സ്ഥലം: യു.എ.ഇ
പാഠ്യപദ്ധതി: ഇംഗ്ലണ്ടിലെ ദേശീയ പാഠ്യപദ്ധതി

പ്രൈമറി ടീച്ചർ
സ്ഥലം: യു.എ.ഇ
പാഠ്യപദ്ധതി: ഇംഗ്ലണ്ടിലെ ദേശീയ പാഠ്യപദ്ധതി

സൂപ്പർവൈസർമാർ – പ്രൈമറി, മിഡിൽ ആന്റ് സീനിയർ സ്കൂൾ
സ്ഥലം: യു.എ.ഇ
പാഠ്യപദ്ധതി: സിബിഎസ്ഇ (ഇന്ത്യ)
യോഗ്യത:
ബാച്ചിലർ, മാസ്റ്റർ, പ്രൊഫഷണൽ / മറ്റുള്ളവർ

ജുമൈറ ഇന്റർനാഷണൽ നഴ്സറി  
സ്ഥലം ; ദുബായ്
നഴ്സറി ടീച്ചർ / സൂപ്പർവൈസർ (നേറ്റീവ് ഇംഗ്ലീഷ് സ്പീക്കർമാർ മാത്രം)

റീജന്റ് ഇന്റർനാഷണൽ സ്കൂൾ
അറബി, ഇസ്ലാമിക് സ്റ്റഡീസ്
അസിസ്റ്റന്റ്-കം-ക്ലീനർ ടീച്ചിംഗ്
പ്രൈമറി ടീച്ചർ

കിംഗ്സ് സ്കൂൾ ദുബായ്
സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചർ
സെക്കൻഡറി അറബിക് ടീച്ചർമാർ

ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ
1. മാത്സ് 
2 ഹിന്ദി
3.മലയാളം 
4. കെമിസ്ട്രി 
5. ജീവശാസ്ത്രം
6. കമ്പ്യൂട്ടർ സയൻസ്
7. ഇംഗ്ലീഷ്
8. ഐസിടി
9. സോഷ്യൽ സ്റ്റഡീസ്
10. സെൻ കോർഡിനേറ്റർ
11 അറബിക്
12 ഇസ്ലാമിക്
13. കല

യോഗ്യത ; പ്രസ്തുത വിഷയങ്ങളിൽ ഡിഗ്രി / ബിരുദാനന്തര ഡിഗ്രി അതോടൊപ്പം തന്നെ ബിഎഡ് കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button