Latest NewsIndia

പ്രമുഖ റെ​സ്റ്റോ​റ​ന്‍റ് ഇ​ന്ത്യ​യി​ലെ ഫ്രാ​ഞ്ചൈ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു.

ന്യൂഡൽഹി ; പ്രമുഖ അന്താരാഷ്ട്ര റെ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​യ മ​ക്ഡൊ​ണാ​ൾ​ഡ്സ് ഇ​ന്ത്യ​യി​ലെ ഫ്രാ​ഞ്ചൈ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു. കൊ​ണാ​ട്ട് പ്ലാ​സ റെ​സ്റ്റോ​റ​ന്‍റ് ലി​മി​റ്റ​ഡ്(​സി​പി​ആ​ർ​എ​ൽ) ക​രാ​റെ​ടു​ത്തി​രു​ന്ന ഇന്ത്യയിലെ 169 ഫ്രാ​ഞ്ചൈ​സി​കളാണ് അടച്ചു പൂട്ടുന്നത്. വി​ക്രം ബ​ക്ഷി​യാ​ണ് സി​പി​ആ​ർ​എ​ൽ ഉ​ട​മ​സ്ഥ​ൻ.

സി​പി​ആ​ർ​എ​ൽ ഫ്രാ​ഞ്ചൈ​സി​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പിച്ചു. ഇ​നി ത​ങ്ങ​ളു​ടെ ബ്രാ​ൻ​ഡി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ക​ന്പ​നി​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​ത്ത​ണ​മെ​ന്നും മ​ക്ഡൊ​ണാ​ൾ​ഡ്സ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

ഡൽഹിയിൽ സി​പി​ആ​ർ​എ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 43 ഒൗ​ട്ട്ലെ​റ്റു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ഈ​റ്റിം​ഗ് ഹൗ​സ് ലൈ​സ​ൻ​സ് നി​ഷേ​ധി​ച്ചത് ക​രാ​ർ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് മ​ക്ഡൊ​ണാ​ൾ​ഡ്സ് എ​ത്തി​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button