Onamculture

മറന്നുതുടങ്ങുന്ന ഓണച്ചൊല്ലുകൾ

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ഓണത്തെ സംബന്ധിച്ച് പണ്ട് നിരവധി ചൊല്ലുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ ഇന്ന്  അതെല്ലാം മറന്നുതുടങ്ങി എന്ന് വേണം പറയാൻ. ഇന്നത്തെ തലമുറ മറന്നുതുടങ്ങിയ ചില ഓണച്ചൊല്ലുകൾ നോക്കാം.
* അത്തം പത്തിന് പൊന്നോണം.
* അത്തം വെളുത്താൽ ഓണം കറുക്കും.
* അത്തം പത്തോണം.
*ഓണം പോലെയാണോ തിരുവാതിര?
*ഓണം മുഴക്കോലുപോലെ.
*ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
*ഓണം വരാനൊരു മൂലം വേണം.
*ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
*ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
*ഓണത്തിനല്ലയൊ ഓണപ്പുടവ.
*ഓണത്തേക്കാൾ വലിയ വാവില്ല.
*ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
*കാണം വിറ്റും ഓണമുണ്ണണം.
*ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
*ഓണം കേറാമൂല.
*അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
*അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
*ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
*ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
* ഉറുമ്പു ഓണം കരുതും പോലെ.
*ഉള്ളതുകൊണ്ട് ഓണം പോലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button