KeralaLatest NewsNews

ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം:തോന്നയ്ക്കലിൽ ബൈക്കിലെത്തിയ സംഘം കോളജ് വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിച്ചു. തോന്നയ്ക്കല്‍ എ.ജെ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ശ്രീനിതിനാണ് വെട്ടേറ്റത്. ഉച്ചയോടെ ഭക്ഷണം കഴിക്കാനായി കോളേജിന് പുറത്തേക്ക് പോയ ശ്രീനിതിനെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്ന് സഹപാഠികൾ പോലീസിനോട് വ്യക്തമാക്കി.

എവിടെ പോകുന്നു എന്നു ചോദിച്ചുകൊണ്ട് കൈയിലുണ്ടായിരുന്ന വാളെടുത്ത് ശ്രീനിതിന്റെ മുതുകില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് താഴെ വീണ ശ്രീനിതിനെ സഹപാഠികളാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button