Latest NewsIndiaNews

ഇനി മുതൽ പെട്രോള്‍ വീട്ടിലെത്തും

ബംഗളൂരു:​ പെട്രോള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി വരുന്നു. ഇതോടെ പമ്പുകളുടെ മുന്നിലെ നീണ്ട ക്യൂ അപ്രത്യക്ഷമാകുന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിലെ ഒരു സ്​റ്റാര്‍ട്ട്​ അപ്​ കമ്പനിയാണ് പദ്ധതിയുമായി രംഗത്തു വന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാനുള്ള പദ്ധതി നടപ്പാക്കുന്നത് ​മൈ പെട്രോള്‍ പമ്പ് എന്ന സ്​റ്റാര്‍ട്ട്​ അപ്​ കമ്പനിയാണ്.

വീട്ടിൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി ചെറിയ തുക സര്‍വീസ്​ ചാര്‍ജ് ഈടാക്കും. മിനിമം ഡെലിവറി ചാര്‍ജായി 99 രൂപയാണ്​ നല്‍കേണ്ടി വരിക. 100 ലിറ്ററിന്​ മുകളില്‍ ഒാരോ ലിറ്ററിനും 1 രൂപ ഇത്തരത്തില്‍ നല്‍കണം. ഒാണ്‍ലൈനിലൂടെയോ ഫോണിലൂടെയോ ഇന്ധനം ബുക്ക്​ ചെയ്യാവുന്നതാണ്​. ഇതിന്​ ശേഷം ഡെലിവറി ചെയ്യുന്ന സമ​യത്തോ മുന്‍കൂറായോ പണം നല്‍കാം. കാര്‍ഡ്​ സ്വയ്​പ്പ്​ ചെയ്യാനുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്​.

പൂര്‍ണമായും എണ്ണ കമ്പനികള്‍ അവകാശപ്പെടുന്ന ഗുണനിലവാരം പാലിച്ച്‌​ കൊണ്ടാണ്​ ​െ​പട്രോള്‍ ഡെലിവറി ചെയ്യുന്നതെന്നാണ്​ കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ ഡെലിവറി ചെയ്യുന്ന ആദ്യ സംരംഭമല്ല മൈ പെട്രോള്‍ പമ്ബ്​ എന്നാണ്​ റിപ്പോര്‍ട്ടുകള്‍. പൂണൈ പോലുള്ള ചില ഇന്ത്യന്‍ നഗരങ്ങളില്‍​ പെട്രോള്‍ വീടുകളില്‍ ഡെലിവറി ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചതായാണ്​ റിപ്പോര്‍ട്ട്​.

Related Articles

Post Your Comments


Back to top button
Close
Close