Latest NewsKeralaNews

കൊച്ചിയില്‍ വാടക മാഫിയ അരങ്ങുതകര്‍ക്കുന്നു

കൊച്ചി: കൊച്ചിയില്‍ വാടക മാഫിയ അരങ്ങുതകര്‍ക്കുന്നു. കെട്ടിടം ഉടമകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് വാടക മാഫിയകളുടെ വിളയാട്ടം. വാടകത്തര്‍ക്കത്തിന്റെ പേരില്‍ വിചിത്രമായ ആക്രമണമാണ് കൊച്ചി നഗരത്തില്‍ നടക്കുന്നത്. പെണ്‍ഗുണ്‍കളെ വരെ രംഗത്തിറക്കി മാഫിയക്കാര്‍ തമ്മില്‍തല്ല് നടത്തുന്നുണ്ട്. ഇതോടെ യഥാര്‍ഥ ഉടമകള്‍ വീട് പൂട്ടിയിട്ടാലും വാടകയ്ക്ക് കൊടുക്കാന്‍ കഴിയാത്ത സ്ഥിതി.

ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള കലൂര്‍ സ്റ്റേഡിയം മുറികള്‍ വാടകയ്ക്കെടുത്ത് ‘കെട്ടിടം ഉടമ’ ചമയുന്ന സ്ത്രീയും അവരില്‍ നിന്ന് വാടകയ്ക്ക് എടുത്തയാളും തമ്മിലുള്ള തര്‍ക്കം നടക്കുകയാണ്. സ്റ്റേഡിയത്തില്‍ ഒരു ക്രമസമാധാന പ്രശ്നം തന്നെയായിട്ടും വികസന അഥോറിറ്റിക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് വാസ്തവം. ജി.സി.ഡി.എ.യില്‍ നിന്ന് സ്വന്തം പേരിലും പല പേരുകളിലുമായി കുറഞ്ഞ വാടകയ്ക്ക് മുറിയെടുത്ത ശേഷം വന്‍ തുകയ്ക്ക് ദിവസ വാടകയ്ക്ക് നല്‍കുകയാണ് ഇവർ. യഥാര്‍ത്ഥ ഉടമ ഒന്നുമറിയാതിരിക്കുമ്പോള്‍, വാടകക്കാര്‍ തമ്മില്‍ കോടതികളില്‍ വാടകത്തര്‍ക്കത്തിന്റെ പേരില്‍ കേസുകള്‍ നടക്കുന്നു.

ഇതിന്റെ പേരില്‍ കുറച്ചുദിവസം മുമ്പ് വിചിത്രമായ ഒരു ആക്രമണവും അരങ്ങേറി. ജി.സി.ഡി.എ.യില്‍ നിന്ന് മുറികള്‍ വാടകയ്ക്ക് എടുത്ത ഒരു സ്ത്രീ മറിച്ചുകൊടുത്ത കടമുറി, തിരിച്ചുപിടിക്കാന്‍ പെണ്‍ഗുണ്ടകളെ രംഗത്തിറക്കി. സ്റ്റേഡിയത്തില്‍ ദിവസ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ കുറെ സ്ത്രീകള്‍ വണ്ടിയില്‍ വന്നിറങ്ങി പട്ടാപ്പകല്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സ്ത്രീകള്‍ വന്ന് കയേറ്റം നടത്തിയതു കണ്ട് കേസെടുക്കാന്‍ പൊലീസും ആദ്യം മടിച്ചു. പിന്നെ ജി.സി.ഡി.എ.യില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെ തടുര്‍ന്നാണ് പൊലീസ് അനങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button