Latest NewsIndia

പ്രണയം നിരസിച്ച പെൺകുട്ടിയോട് യുവാവ്ചെയ്ത ക്രൂരത

ലക്നൗ ; പ്രണയം നിരസിച്ച പെൺകുട്ടിയുടെ കൈ യുവാവ് വെട്ടി മാറ്റി. ഉത്തര്‍പ്രദേശിലെ വഖിംപൂര്‍ ജില്ലയിലായിരുന്നു സംഭവം. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും പതിനാലുകാരിയുമായ പെൺകുട്ടിയുടെ കൈയാണ് വിനോദ് ചൊരസ്യ എന്ന യുവാവ് വെട്ടി മാറ്റിയത്.

മാസങ്ങളായി ഇയാൾ പെൺകുട്ടിയുടെ പുറകെ പ്രണയാഭ്യര്‍ത്ഥനയുമായി  നടക്കുകയായിരുന്നു. പതിവ് പോലെ സംഭവ ദിവസം വിനോദ് ശല്ല്യം ചെയ്തപ്പോൾ  പെണ്‍കുട്ടി ശക്തിമായി എതിര്‍ത്തു.  അരിശം പൂണ്ട വിനോദ് തൊട്ടടുത്ത വെല്‍ഡിംഗ് കടയില്‍ നിന്ന് വാളെടുത്ത് പെണ്‍കുട്ടിയുടെ വലത് കൈ വെട്ടിമാറ്റുകയായിരുന്നു.

പൊതുജനമധ്യത്തില്‍ വെച്ചായിരുന്നു അതി ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. വിനോദ് ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button