Latest NewsNewsGulf

ഭാര്യക്ക് പണമയച്ച പ്രവാസി യുവാവിന് അപ്രതീക്ഷിത സൗഭാഗ്യം: 1.74 കോടി രൂപ സമ്മാനം

ഷാര്‍ജ•വീട്ടിലേക്ക് പണമയച്ച പ്രവാസി യുവാവിനെത്തേടിയെത്തിയത് അപ്രതീക്ഷിത സൗഭാഗ്യം. അല്‍ അന്‍സാരി മണി എക്സ്ചേഞ്ച് വഴി പണമയച്ച ഷാര്‍ജയില്‍ ജോലി നോക്കുന്ന ഫിലിപ്പിനോ യുവാവായ അല്‍ ഡിസണ്‍ ബന്‍സിലിനാണ് 1 മില്യണ്‍ ദിര്‍ഹം (ഏകദേശം 1.74 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

വാര്‍ഷിക പ്രചാരണ പരിപാടികളുടെ ഭാഗമായി അല്‍ അന്‍സാരി എക്സ്ചേഞ്ച് സംഘടിപ്പിച്ച “അല്‍-അന്‍സാരി റിവാഡ്സ് -സമ്മര്‍ പ്രമോഷന്‍ 2017” ന്‍റെ ഭാഗമായുള്ള നറുക്കെടുപ്പിലാണ് ബന്‍സില്‍ വിജയിയായത്. ജൂണ്‍ 15 മുതല്‍ ആഗസ്റ്റ്‌ 14 വരെയുള്ള പ്രമോഷന്‍ പരിപാടിയിലെ നാലാമത്തെ മില്യണയറാണ് ബന്‍സില്‍. മറ്റൊരു ഫിലിപ്പിനോയ്ക്ക് ഒരു നിസാന്‍ പട്രോള്‍ കാര്‍ സമമനംയി ലഭിച്ചു. മറ്റ് എട്ടുപേര്‍ക്ക് 10,000 ദിര്‍ഹം വീതവും ദുബായില്‍ നടന്ന ചടങ്ങില്‍ വച്ച് സമ്മാനിച്ചു. ഇവരില്‍ ഒരു ഇന്ത്യക്കാരനുമുണ്ട്.

3,677 ദിര്‍ഹം നാട്ടിലുള്ള ഭാര്യക്ക് അയച്ചപ്പോള്‍ ലഭിച്ച സമ്മാനക്കൂപ്പണ്‍ ആണ് ബന്‍സിലിനെ സമ്മാനാര്‍ഹനാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button