Latest NewsNews Story

അലക്ഷ്യമായി റോഡ്‌ മുറിച്ചു കടക്കുന്നവര്‍ക്കൊരു മുന്നറിയിപ്പ് ; വീഡിയോ കാണാം

അലക്ഷ്യമായി റോഡു മുറിച്ചു കടക്കുന്നവര്‍ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം. പല റോഡ് മുറിച്ച് കടക്കലുകളും വൻ ദുരന്തങ്ങളാണ് വരുത്തി വെക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം സ്‍കൂട്ടറില്‍ മെയിന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വീട്ടമ്മക്ക് പറ്റിയ അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തമിഴ്നാട്ടിലെ നാമക്കലിലാണ് അപകടം നടന്നത്. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ഒരു യുവതിയെ പാഞ്ഞെത്തിയ ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ അപകടം നടന്ന സ്ഥലത്തെ വ്യാപാര സമുച്ചയത്തിന്റെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് സ്കൂട്ടറിൽ‌ എത്തിയ യുവതി റോഡിൻറെ ഇരുവശങ്ങളിലേക്കും നോക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷെ അപകടമുണ്ടായ കാരണം വേഗത്തിൽ വരുന്ന കാർ ശ്രദ്ധിക്കാത്തതോ, അതോ കാർ എത്തുന്നതിന് മുന്നേ അപ്പുറം കടക്കാൻ ശ്രമിച്ചതോ എന്നു വ്യക്തമല്ല കാർ ഇടിച്ച് തെറിപ്പിച്ച യുവതി അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി റോഢിലേക്ക് വീണ് സാരമായി പരിക്കുകളേറ്റ യുവതി ആശുപത്രിയിൽ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button