Latest NewsNewsIndia

മദ്യത്തിന് പിന്നാലെ 45 കിലോ കഞ്ചാവും എലി കൊണ്ടുപോയി

ധന്‍ബാദ്: പോലീസ് പിടികൂടിയ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന വിശദീകരരണത്തിന് പിന്നാലെ 45 കിലോ കഞ്ചാവും എലികള്‍ കൊണ്ടുപോയതായി പോലീസ്. 2016 മേയ് മാസത്തിലാണ് ദേശീയപാതയില്‍ വച്ച്‌ കാറില്‍ കടത്തുകയായിരുന്ന 145 കിലോ അഞ്ചാവ് ബേര്‍വേഡ പോലീസ് പിടികൂടിയത്. ഇതേ കാറില്‍ ഉണ്ടായിരുന്ന ബീഹാര്‍ സ്വദേശിയായ ശിവരാജ് കുമാറിനെയും അറസ്റ്റ് ചെയ്‌തിരുന്നു.

ബിഹാറില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് ബേര്‍വഡ പോലീസ് സ്റ്റേഷനിലെ സ്റ്റോറൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍ പിടികൂടിയ കഞ്ചാവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോൾ കഞ്ചാവ് എലി കൊണ്ടുപോയെന്ന് പോലീസുകാർ വിശദീകരണം നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button