Latest NewsKeralaNews

സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

കൊല്ലം: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനു ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശി കണ്ണന്‍(24) ആണ് മരിച്ചത്. മുളങ്കാടത്ത് ഇന്നലെ വെളുപ്പിനെ കണ്ണന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു മരണം. ഇടിച്ചിട്ട കാര്‍ വണ്ടി നിര്‍ത്താതെ കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു.

സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി സൗദിയില്‍ നിന്നും കണ്ണന്‍ 17-ാം തിയതിയാണ് നാട്ടിലെത്തിയത്. ചോരയില്‍ കുളിച്ചു കിടന്ന കണ്ണനെ ഏതാനും ആളുകള്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിനു വേണ്ടി പോലീസ്, അന്വേഷണം ഊര്‍ജ്ജിതമാക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button