Latest NewsTechnology

ജിയോ ഫോണ്‍ ബുക്കിംഗിന് മുൻപ് ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിന്‍റെ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഓണ്‍ലൈനിന് പുറമേ ഓഫ് ലൈന്‍ ബുക്കിംഗ് വഴി ജിയോ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഫോണുകള്‍ സ്വന്തമാക്കാനാകും.സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകൾ. ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോണ്‍ വിതരണം ആരംഭിക്കുക. 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും.

ഒരു വ്യക്തിയ്ക്ക് ഒരു ഫോണ്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇതിന് പുറമേ ഫോണ്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അല്ലാത്തവർക്ക് ഫോൺ ബുക്ക് ചെയ്യാൻ കഴിയില്ല. ഒന്നില്‍ക്കൂടുതല്‍ ഫോണ്‍ ബുക്ക് ചെയ്യുന്നവര്‍ കമ്പനിയുടെ പേരിലുള്ള പാൻകാർഡ് രേഖയായി സമർപ്പിക്കണം. ജിയോ ഫീച്ചര്‍ ഫോണിന്‍റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ട 1500 രൂപയില്‍ 500 രൂപ ഫോണ്‍ ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. ശേഷിക്കുന്ന തുക ഫോണ്‍ ലഭിക്കുമ്പോൾ നൽകിയാൽ മതിയാകും.

ജിയോ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ കുറഞ്ഞത് പ്രതിമാസം 153 രൂപയ്ക്കെങ്കിലും റീച്ചാര്‍ജ് ചെയ്യണം. ഈ പാക്കില്‍ ജിയോ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 500 എംബി ഡാറ്റ, സൗജന്യ വോയ്സ് കോള്‍, എസ്‌എസ്‌എസ്, സൗജന്യമായി ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരം എന്നിവ ലഭിക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ 1500 രൂപ തിരികെ ലഭിക്കുന്നതിനായി ഓരോ 90 ദിവസം കൂടുമ്പോഴും ഒരിക്കല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button