Latest NewsNewsIndia

ക്ഷേത്രത്തില്‍ പാകിസ്ഥാന്‍ പതാക: പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ഭോപാല്‍ഹനുമാന്‍ ക്ഷേത്രത്തില്‍ പാകിസ്ഥാനി പതാക ഉയര്‍ത്തിയതായി കണ്ടെത്തി. മധ്യപ്രദേശിലെ നരസിംഗ്പൂരിലെ ക്ഷേത്രത്തിന് മുകളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്. ക്ഷേത്രത്തിന്‍റെ ഭിത്തിയില്‍ ഹിന്ദുക്കളെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കുമെന്ന ഭീഷണി സന്ദേശവും എഴുതിയിരുന്നു. ഹിന്ദിയിലായിരുന്നു സന്ദേശം. സംഭവത്തെത്തുടര്‍ന്ന് 100 ഓളം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തെങ്കിലും ആരാണ് കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടങ്കില്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്ന് നരസിംഗ്പൂര്‍ എസ്.പി മോണിക ശുക്ല പറഞ്ഞു. എന്നാല്‍ അതിന് തകരാറുള്ളതായാണ് കാണുന്നത്. നന്നാക്കാന്‍ ഒരു മെക്കാനിക്കിനെ വിളിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പട്ടണത്തില്‍ നടത്തിയ റാലിയില്‍ ഒരു സമുദായത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മതവികാരം വൃണപ്പെടുത്തിയതിന് പൊ൯ലേസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button