Latest NewsNewsIndia

സ്വകാര്യത: സുപ്രീംകോടതി വിധി ഫേസ്​ബുക്കിനും​ തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി വ്യാഴാഴ്​ചയാണ്​ പുറത്ത്​ വന്നത്​. ചരിത്ര പ്രധാനമായ വിധി ഫേസ്​ബുക്ക്​ ഉള്‍പ്പടെയുള്ള ടെക്​ കമ്പനികള്‍ക്കും​ തിരിച്ചടിയാവുമെന്ന്​ നിയമരംഗത്തെ വിദഗ്​ധര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ചൈനീസ്​ കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യു.സി ബ്രൗസര്‍ ഉപഭോക്​താക്കളുടെ വിവരങ്ങള്‍ ചൈനീസ്​ സെര്‍വറിലേക്ക്​ ചോര്‍ത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട്​ ചൈനീസ്​ മൊബൈല്‍ കമ്പനികളും ആരോപണത്തി​​െന്‍റ നിഴലിലാണ്​.

കൂടാതെ പേയ്​മ​െന്‍റ്​ ആപ്പുകളും ഫേസ്​ബുക്ക്​ പോലുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം ഉപഭോക്​താകളില്‍ നിന്ന് വ്യക്​തിഗത ​വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്​.

പുതിയ വിധിയുടെ പശ്​ചാത്തലത്തില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം കമ്പനികള്‍ക്ക്​ ഉറപ്പാക്കേണ്ടി വരും. മാത്രമല്ല ഉപയോക്​തക്കളുടെ വ്യക്​തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക്​ കൈമാറാനും സാധിക്കില്ല. സുരക്ഷ വീഴ്​ച ഉണ്ടായിട്ടില്ലെന്ന്​ കമ്പനികള്‍ക്ക്​ ഉറപ്പാക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button