Latest NewsNewsIndia

പ്രിയങ്ക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാരണം ഇതാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് രോഗബാധിതയായ പ്രിയങ്കയെ പ്രവേശിപ്പിച്ചത് . പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ആശുപ്രതിയില്‍ എത്തിച്ചത്. ആശുപ്രതിയില്‍ നടത്തിയ പരിശോധനകളില്‍  പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നിരവധി ഡെങ്കു കേസുകളാണ് പ്രതിവര്‍ഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 657 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഈ വര്‍ഷം ഡെങ്കിപ്പനിക്കു ചികിത്സ നേടിയത്.  തെക്കന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Tags

Post Your Comments

Related Articles


Back to top button
Close
Close