Latest NewsLife Style

ടോയ്‌ലെറ്റിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്

മൊബൈൽ ഫോണുകൾ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നവരാണ് നമ്മളിൽ പലരും. ടോയ്‌ലെറ്റിൽ ഇരിക്കുമ്പോഴും മൊബൈലില്‍ വാട്ട്സ്ആപ്പ് ചെയ്യുകയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ടോയ്‌ലറ്റില്‍വെച്ചുള്ള ഫോണ്‍ ഉപയോഗം അത്ര നല്ലതല്ല. കാരണങ്ങൾ നോക്കാം. സാല്‍മോണല്ല, ഇ-കോളി പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ബാക്‌ടീരിയകളുടെ വാസസ്ഥലമാണ് ടോയ്‌ലറ്റ്. അപകടകാരികളായി രോഗാണുവാഹകരായ പലതരം ബാക്‌ടീരിയകള്‍ കൈയ്യിലൂടെ ഫോണിലേക്ക് എത്താം. പിന്നീട് കൈ വൃത്തിയായി കഴുകിയാലും, ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഇതേ ബാക്ടീരിയകള്‍ കൈകളിലൂടെ ശരീരത്തിലേക്ക് എത്തുന്നു.

വയറിളക്കം, ഛര്‍ദ്ദി, മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങൾ പിടിപെടാൻ ടോയ്‌ലെറ്റിലെ ബാക്ടീരിയ കാരണമാകാറുണ്ട്. കൂടാതെ ഫോണുമായി ടോയ്‌ലറ്റിലേക്ക് പോയാല്‍, അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുന്നതിനോ ക്ലോസറ്റില്‍ വീഴുന്നതിനോ ഉള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഫോണുമായി ടോയ്‌ലറ്റിലേക്ക് പോകുന്ന ശീലം കര്‍ശനമായും ഒഴിവാക്കണം.

Tags

Post Your Comments

Related Articles


Back to top button
Close
Close