Latest NewsInternational

ഭീകരാക്രമണം ; 89പേർ കൊല്ലപ്പെട്ടു

റാ​ഖി​ൻ: ഭീകരാക്രമണം 89പേർ കൊല്ലപ്പെട്ടു. മ്യാ​ൻ​മ​റിൽ റാ​ഖി​നി​ല്‍ റാ​ത്തെ​ഡോം​ഗി​ലെ പോ​ലീ​സ് ബോ​ർ​ഡ് പോ​സ്റ്റു​ക​ൾ​ക്കു നേ​ർ​ക്കു റോ​ഹി​ൻ​ക്യ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാണ് 89പേർ കൊല്ലപ്പെട്ടത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 12 പേ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

വെ​ള്ളി​യാ​ഴ്ച​ 20 പോ​സ്റ്റു​ക​ൾ​ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആ​ക്ര​മ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന150ൽ ​അ​ധി​കം പേ​ർ തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത​തെന്നും തി​രി​ച്ച​ടി​യി​ൽ 59 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടെന്നും സൈന്യം അറിയിച്ചു. അ​രാ​ക​ൻ റോ​ഹി​ൻ​ക്യ​ൻ സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു.

ബം​ഗ്ലാ​ദേ​ശി​നോ​ട​ടു​ത്ത തീ​ര​ദേ​ശ സം​സ്ഥാ​ന​മാ​ണു റാ​ഖി​ൻ. തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​ട​ക്കി​ടെ ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ 2016 ഒ​ക്ടോ​ബ​ർ മു​ത​ൽ റാ​ഖി​ൻ അ​തി​ർ​ത്തി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button