Latest NewsNewsInternational

മുന്‍ഭര്‍ത്താവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം

ബീജിങ്: ഷോപ്പിംഗ് മാളിൽ വെച്ച് മുൻ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം. നിന്റെ കയ്യിലിരിക്കുന്ന ഫോണും നീ ധരിച്ചിരിക്കുന്ന വസ്ത്രവും ഈ ഞാന്‍ വാങ്ങിത്തന്നതാണെന്നു മറക്കണ്ട എന്ന് യുവാവ് പറഞ്ഞതോടെ യുവതി ഫോൺ വലിച്ചെറിയുകയും വസ്ത്രങ്ങൾ ഊരിയെറിയുകയും ചെയ്‌തു.

താന്‍ നില്‍ക്കുന്നത് ഷോപ്പിങ് മാളിലാണെന്നോ ചുറ്റും ആളുകള്‍ ഉണ്ടെന്നുള്ളതോ യുവതിയെ ബാധിച്ചില്ല. ഭര്‍ത്താവായിരുന്നു വാക്കേറ്റത്തിനു തുടക്കം കുറിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. യുവതി ഫോണും വസ്ത്രവും വലിച്ചെറിയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close