Latest NewsNewsBusiness

188 രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ അത്യാകര്‍ഷകമായ ഓണം ഓഫര്‍

 

തൃശൂര്‍ : ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി ഡേറ്റയും ലഭിയ്ക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തയ്ക്കാണിത്. 289 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക് 340 രൂപയുടെ സംസാരസമയവും ഒരു ജിബി ഡേറ്റയും ലഭിയ്ക്കും.

389 രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് 460 രൂപയുടെ സംസാരസമയവും ഒരു ജിബി ഡേറ്റയും ലഭിയ്ക്കും. വിവിധ ടോപ് അപ് റീചാര്‍ജ് കൂപ്പണുകള്‍ക്ക് ഓണം ഓഫറായി മുഴുവന്‍ സമയ മൂല്യവും ലഭിയ്ക്കും.

കൂടാതെ വോയ്‌സ്-എസ്.എം.എസ്, എസ്.ടി.വി കോമ്പോ തുടങ്ങിയ റീചാര്‍ജുകള്‍ കേരളത്തിന് പുറത്തും ഉപയോഗിയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button