Latest NewsNewsIndia

ജഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ കുട്ടികള്‍ ക്രിമിനലുകളാകും-ഗോ സേവ പ്രധാന്‍ നേതാവ്

ന്യൂഡല്‍ഹിജഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ കുട്ടികള്‍ ക്രിമിനലുകളായി മാറുമെന്ന് അഖില ഭാരതീയ ഗോ സേവ പ്രധാന്‍ നേതാവ് ശങ്കര്‍ലാല്‍. കുട്ടികള്‍ ക്രിമിനലുകള്‍ ആയി മാറാതിരിക്കാന്‍ വിശുദ്ധ ഇന്ത്യന്‍ ബ്രീഡുകളുടെ പാല് വേണം കുട്ടികള്‍ക്ക് കൊടുക്കാന്‍, അല്ലാതെ ജേഴ്സി പശുക്കളുടെയല്ല- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പശുക്കള്‍ സാത്വികമാണ്. വിശുദ്ധവും പരിശുദ്ധവുമാണ്. അവയുടെ പാല് കുടിക്കുന്നത്, കുടിക്കുന്നവരുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നു എന്ന് മാത്രമല്ല, ദുര്‍ ചിന്തകള്‍ ഉണ്ടാക്കുകയുമില്ല- അദ്ദേഹം വിശദീകരിച്ചു.

ജഴ്സി പശുക്കളുടെ പാലില്‍ ചെകുത്താനുണ്ട്. മാത്രമല്ല, അതില്‍ വിഷാംശമുണ്ടെന്നും ശങ്കര്‍ലാല്‍ പറഞ്ഞു.

ചില മൃഗങ്ങള്‍ മനുഷ്യനില്‍ ദുഷ് ചിന്തകള്‍ ഉണ്ടാക്കും. അത് തെറ്റായ കാര്യങ്ങളിലേക്ക് നയിക്കുകയും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു-ശങ്കര്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് ഭരണ കാലത്ത് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തവയാണ് ജേഴ്സി പശുക്കള്‍. അവയെ ഇന്ത്യന്‍ ഇനങ്ങളുമായി ക്രോസ് ബ്രീഡിംഗ് നടത്തി പാലുത്പാദനം വര്‍ധിപ്പിക്കുകയായിരുന്നു ലക്‌ഷ്യം.

നേരത്തെ, ഗര്‍ഭിണികള്‍ സുഖ പ്രസവത്തിന് ചാണകവും ഗോമൂത്ര പേസ്റ്റും കഴിച്ചാല്‍ മതിയെന്നും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ചാണകം വച്ചാല്‍ മതിയെന്നും പറഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടിയയാളാണ് ശങ്കര്‍ ലാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button