Latest NewsNewsIndia

ഗുര്‍മീത് സിംഗിന്റെ ആശ്രമം ജനക്കൂട്ടം ആക്രമിച്ചു

ഭുവനേശ്വര്‍പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ ദൈവം ഗുര്‍മീത് സിംഗിന്റെ ദേരാ സച്ചാ സൗധയുടെ പുരിയിലെ ആശ്രമത്തിന് നേരെ ജനക്കൂട്ടം ആക്രമണം നടത്തി. പ്രവേശന കവാടം തകര്‍ത്ത ജനകൂട്ടം ഗുര്‍മീത് സിംഗിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം സ്ഥിതി ചെയ്യുന്ന പുരി-കൊണാര്‍ക്ക്‌ മറൈന്‍ ഡ്രൈവ് ഭാഗത്ത് ഒരു പ്ലാറ്റൂന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഗുര്‍മീത് സിംഗിനെതിരായ കോടതി വിധിയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലുമായി പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധിപേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button