Latest NewsIndia

രണ്ട് വര്‍ഷത്തെ ജയില്‍വാസം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഈ ആള്‍ ദൈവത്തിന്റെ സ്വഭാവത്തിലും ശരീരത്തിനും വരുത്തിയ മാറ്റങ്ങള്‍ ഇങ്ങനെ

ചണ്ഡീഗഡ്: കേരളത്തിലെ ജയിലുകളില്‍ ബലാത്സംഗ പ്രതികളൊക്കെ തടിച്ച് കൊഴുത്തിരിക്കുമ്പോള്‍ ഹരിയാനയിലെ ജയിലില്‍ നിന്ന് വരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ജയില്‍വാസം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഗുര്‍മീത് സിംഗിന്റെ സ്വഭാവത്തിലും ശരീരത്തിനും ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

Read Also : ഗുര്‍മീത് രാം റഹീമിന്റെ ശൗചാലയം പോലും ‘ബുള്ളറ്റ്പ്രൂഫ്’ : അമ്പരപ്പിക്കുന്ന കാഴ്ചകൾ കണ്ടു പോലീസ് ഞെട്ടി

കൊലപാതക കുറ്റത്തിനും മാനഭംഗത്തിനും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഹരിയാനയിലെ ആള്‍ദൈവം ഗുര്‍മീത് രാം റഹീം. ഇപ്പോള്‍ ജയില്‍ വാസം തുടങ്ങിയിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. ഈ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ഗുര്‍മീത് കുറഞ്ഞത് 15 കിലോയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 18,000 രൂപ പണിയെടുത്ത് സമ്പാദിച്ചിട്ടുമുണ്ട്.

Read Also : ദത്തുപുത്രിയുമായുള്ള ഗുര്‍മീതിന്റെ ബന്ധം അത്ര ശരിയല്ല: ഒരിക്കല്‍ ഗുര്‍മീതിന്‍റെ മുറിയിലെത്തിയ ഹണിപ്രീതിന്റെ ഭര്‍ത്താവ് ആ കാഴ്ച കണ്ട് ഞെട്ടി: ഗുര്‍മീതിനെതിരെ ഹണിപ്രീതിന്റെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പരാതി ഇങ്ങനെ

റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്പര്‍ തടവുകാരനായി കഴിയുകയാണ് ഗുര്‍മീത്. ജയിലില്‍ എത്തുമ്പോള്‍ ഗുര്‍മീതിന് 105 കിലോ ആയിരുന്നു ഭാരം. എന്നാല്‍ ഇപ്പോള്‍ 90കിലോയായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ കൃഷി ചെയ്യാനാണ് ഗുര്‍മീതിന് ഏറെ താല്‍പര്യം. ഗുര്‍മീത് കൃഷി ചെയ്യുന്ന തക്കാളിയും ഉരുളക്കിഴങ്ങും ജയില്‍ അടുക്കളയിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.
ഹരിയാനയിലെ ബാബ എന്ന പേരില്‍ പ്രസിദ്ധനായിരുന്നു ഗുര്‍മീത്. ആഗസ്റ്റ് 25, 2017ലാണ് അദ്ദേഹം അറസ്റ്റിലായത്. 50-ാമത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. സിബിഐ കോടതിയാണ് ഗുര്‍മീത്തിന്റെ ശിക്ഷ വിധിച്ചത്. ജയിലിലാണെങ്കിലും വൃത്തിയുള്ള വസ്ത്രധാരണരീതി തന്നെയാണ് ഗുര്‍മീത് പിന്തുടരുന്നത്. സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുടെ കൈയ്യിലാണ് അലക്കാനുള്ള തുണി ഏല്‍പ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button