Latest NewsNewsIndia

ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.

ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റിനു നേര്‍ക്കു പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button