Latest NewsNewsInternational

‘പരീക്ഷണവിഷം’ കുത്തിവച്ച് വെളുത്ത വർഗക്കാരന് വധശിക്ഷ

ഫ്ലോ​റി​ഡ: വംശീയ കൊലപാതകം നടത്തിയ യുഎസ് പൗരനു ‘പരീക്ഷണ വിഷം’ കുത്തിവച്ച് വധശിക്ഷ. മാ​ര്‍​ക് അ​സ​യി​ന്(53)​കു​ത്തി​വ​യ്പ്പി​ലൂ​ടെ വ​ധ​ശി​ക്ഷ. ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ സാഹചര്യത്തിലാണ് ഇത്തരം ഒരു ശിക്ഷ. ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​നാ​യ റോ​ബ​ര്‍​ട്ട് ലീ, ​മെ​ക്സി​ക്ക​ന്‍ വം​ശ​ജ​നാ​യ റോ​ബ​ര്‍​ട്ട് മ​ക്ഡ​വ​ല്‍ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ.

ഇ​താ​ദ്യ​മാ​യാ​ണ് ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ഫ്ലോ​റി​ഡ​യി​ല്‍ ഒ​രു വെ​ളു​ത്ത​വ​ര്‍​ഗ​ക്കാ​ര​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്. ആ​ളെ മ​യ​ക്കു​ന്ന​തി​നും മ​ര​വി​പ്പി​ക്കു​ന്ന​തി​നും ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മാ​യി മൂ​ന്നു ത​രം മ​രു​ന്നു കു​ത്തി​വ​ച്ചാ​യി​രു​ന്നു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

വ്യാഴാഴ്ച കാലത്ത് ആറരയോടെയാണ് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത എറ്റോമിഡേറ്റ് (Etomidate) കുത്തിവച്ച് മാർക് അസയ്‌യുടെ ശിക്ഷ നടപ്പാക്കിയത്. മൂന്നു തവണ ഇൻജക്‌ഷൻ ചെയ്തു. മിഡാസോലം (Midazolam) എന്ന മരുന്നിനു പകരമായാണ് എറ്റോമിഡേറ്റ് ഉപയോഗിച്ചത്. മിഡാസോലം കുത്തിവയ്ക്കുമ്പോൾ വളരെ കഷ്ടതയനുഭവിച്ചാണ് പ്രതികളുടെ മരണമെന്ന് ആരോപണമുണ്ടായിരുന്നു.

ഇതോടെ ജനുവരിയിൽ ഈ മരുന്ന് നിരോധിച്ചു. എറ്റോമിഡേറ്റ് എന്നത് ഒറ്റമരുന്നല്ല. റൊക്യുറോണിയം ബ്രോമൈഡിന്റെയും (Rocuronium Bromide) പൊട്ടാസ്യം അസറ്റേറ്റിന്റെയും (Potassium Acetate) മിശ്രിതമാണ്. എന്നാൽ, മാർക് അസായ്‍യെ ‘ഗിനിപ്പന്നി’യാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഒരു ജഡ്ജി വിധിയിൽ വിയോജനക്കുറിപ്പെഴുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button