Latest NewsKeralaNews

ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് പ്രമോഷനല്ല: സത്യാവസ്ഥ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം മു​ന്‍ സ​ബ് ക​ള​ക്ട​ര്‍ ശ്രീ​റാം വെ​ങ്കി​ട​രാ​മ​ന്‍റെ സ്ഥ​ലം​മാ​റ്റ​ത്തി​ന് സ​ര്‍​ക്കാ​ര്‍ നൽകിയ ന്യായം കള്ളമെന്ന് തെളിയുന്നു. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നു സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു സ്ഥ​ല​മാ​റ്റം സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം.

എന്നാൽ വിവരാവകാശ രേഖയിലെ മറുപടി അങ്ങനെയല്ല.എ ​ഗ്രേ​ഡ് സ​ബ് ക​ല​ക്ട​റും ഇപ്പോള്‍ ശ്രീറാം വഹിക്കുന്ന എം​പ്ളോ​യി​മെ​ന്‍റ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​റും തു​ല്യ​മാ​യ ത​സ്തി​ക​ക​ളാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ന്നെ ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ പറയുന്നു.

പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റിയാ​ണ് വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ല്‍​കി​യ​ത്.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ ആ​യി​രു​ന്ന ശ്രീ​രാം വെ​ങ്കി​ട്ട​രാ​മ​നെ എ​പ്ലോ​യ്മെ​ന്‍റ് ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ മാ​റ്റിയ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button