KeralaLatest NewsNews

സപ്ലൈക്കോയില്‍ വരികയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും

ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ  രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രംഗത്ത് എത്തിയത്.

Read Also: സപ്ലൈകോയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുത്, ജീവനക്കാര്‍ അഭിപ്രായം പറയരുത്: സിഎംഡി

‘എന്നാല്‍ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയില്‍ വരുകയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.

വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button