Latest NewsNewsGulf

ഡ്രൈവിംഗ് സുരക്ഷിതവും സുന്ദരമാക്കുവാന്‍ ഇനി മുതല്‍ ഇമോജി

 

ദുബായ് : ഇത് ‘ഇമോജി’യുടെ കാലം. ഡ്രൈവിംഗ് സുരക്ഷിതവും സുന്ദരമാക്കുവാന്‍ ഇനി മുതല്‍ ഇമോജി .  ‘ഇമോജി’ നായകനായി ഹോളിവുഡില്‍ സിനിമ പോലും വന്നുകഴിഞ്ഞു. എന്നാലിപ്പോള്‍ ദുബായിലെ തിരക്കേറിയ പാതകളില്‍ ഭീമന്‍ ഇമോജിമാരുടെ സാന്നിധ്യവും കാണാം.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് വാഹനമോടിക്കുന്നവര്‍ക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ‘സ്‌മൈലി ഇമോജി’ സ്ഥാനം പിടിച്ചത്. ഒന്നല്ല, ഒത്തിരി ഇമോജിമാര്‍. ഇതോടൊപ്പം, അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ ഡ്രൈവ് സേഫ്ലി എന്നെഴുതിയിട്ടുമുണ്ട്. വാഹന സഞ്ചാരം സുരക്ഷിതമാക്കുകയാണ് ഇതുകൊണ്ട് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതര്‍ ഉദ്ദേശിക്കുന്നത്. വൈകാതെ, മറ്റു റോഡുകളിലും സ്‌മൈലികള്‍ സ്ഥാപിക്കും.

റോഡുപയോഗിക്കുന്നവര്‍ക്ക് സന്തോഷം പകരുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. കൂടാതെ, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ 80088889 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button