Latest NewsGulf

ദുബൈ റോഡിന്റെ വേഗ പരിതി ഇനിമുതല്‍ ഇങ്ങനെ

ദുബൈയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ വേഗപരിധിയില്‍ മാറ്റം വരുത്തി.ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് വേഗപരിധികൂട്ടിയത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ദുബൈ-അല്‍എന്‍ റോഡിനും അല്‍ യലായിസ് റോഡിനും ഇടയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ ഉയര്‍ന്ന വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്റര്‍ എന്നത് 100 ആയാണ്‌വര്‍ധിപ്പിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ടി.എയും ദുബൈ പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍േട്ടഴ്‌സും ചേര്‍ന്ന് വേഗപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തിയതായി ആര്‍.ടി.എയുടെ ഗതാഗത-റോഡ് ഏജന്‍സി സി.ഇ.ഒ മെയ്ത ബിന്‍ അദായ് വ്യക്തമാക്കി. സ്പീഡ് കാമറകള്‍ 120 കിലോമീറ്റര്‍/മണിക്കൂറായി സജ്ജീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബൈ പൊലീസ് ചീഫ് ഓഫ് ഓപറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ പറഞ്ഞു.റോഡുകളിലെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ദുബൈ സര്‍ക്കാറിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ദുബൈ പൊലീസും ആര്‍.ടി.എയും തുടര്‍ച്ചയായി നടപടി സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button