MollywoodLatest NewsCinemaMovie SongsEntertainment

ഹൂസ്റ്റൺ വെള്ളപൊക്കം :ബാബു ആന്റണിയുടെ വീട്ടിലും ചീങ്കണ്ണി ഒഴുകിയെത്തി

ഹാർവി ചുഴലിക്കാറ്റിന്റെ ഫലമായി ഹൂസ്റ്റണിൽ ഉണ്ടായ വെള്ളപൊക്കത്തിന്റെ വാർത്തകൾ പുറത്തു വന്നതിനു പുറമെ നടൻ ബാബു ആന്റണിയുടെ വീട്ടിലും മലമ്പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി വാര്‍ത്ത. ബാബു ആന്റണിയുടെ സഹോദരൻ തമ്പി ആന്റണിയാണ് ഫേസ്ബുക്കിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത് വാര്‍ത്ത പുറത്തുവിട്ടത്. കനത്ത മഴയായതിനാൽ സഹോദരൻ വീടുപേക്ഷിച്ചു സുഹൃത്തിന്റെ വീട്ടിലേക്കു മാറിയതായും തമ്പി ആന്റണി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു .

ഈ പ്രദേശത്തു ഒരു വര്ഷം ആകെ ലഭിക്കുന്ന മഴയുടെ അളവ് 75 സെന്റിമീറ്റർ ആണെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അത്രയും മഴ പെയ്തിരിക്കുന്നു എന്നതിൽ നിന്നു തന്നെ എത്രത്തോളം ഗുരുതരമാണ് അവസ്ഥയെന്ന് മനസ്സിലാക്കാം.ഒട്ടേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന ഇടമായ ഹൂസ്റ്റണിൽ നദികൾക്കു പുറമെ  അണക്കെട്ടുകളും കവിഞ്ഞൊഴുകുന്നത് അപകട ഭീക്ഷണി കൂട്ടിയിരിക്കുന്നു. മലയാളികളുള്‍പ്പെടെ മുപ്പതിനായിരത്തിലേറെപ്പേര്‍ വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button