Latest NewsOnamNews

ഓണത്തിന് സന്തോഷമേകും ഈ നാടന്‍ കളികള്‍

ഓണം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഒപ്പം കൂടിച്ചേരലിന്റെയും ദിനമാണ്. ഇത്തരം വിശേഷ ദിവസങ്ങള്‍ മലയാളികള്‍ ഒത്തൊരുമിക്കുന്നു. എല്ലാവരും ഒത്തുച്ചേരുമ്പോള്‍ ചില നാടന്‍ കളികളും അരങ്ങേറും. ചിലര്‍ക്ക് പണ്ടത്തെ ഓണക്കളികളെ കുറിച്ച് ഒരു അറിവും ഉണ്ടാകില്ല. എന്തൊക്കെ തരത്തിലുള്ള ഓണക്കളികളാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം.

തലപ്പന്തുകളിയാണ് പലരിലും ആവേശമുണര്‍ത്തുന്ന ഒരു പ്രധാനപ്പെട്ട കളി. പന്താണ് ഇതിലെ പ്രധാന ആകര്‍ഷണം എന്നതാണ് കളിയെ ഒന്നു കൂടി ഉഷാറാക്കുന്നത്.
കയ്യാങ്കളിയാണ് മറ്റൊന്ന്. കയ്യാങ്കളിക്ക് അടി കൂടുക എന്നു കൂടി അര്‍ത്ഥമുണ്ട്. എന്നാല്‍ പുരുഷന്‍മാരാണ് കയ്യാങ്കളി ചെയ്യുന്നത്. കായിക ശക്തി പ്രകടിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.

thiruvathiraആട്ടക്കളം മറ്റൊരു കളിയാണ്. നാടന്‍ കളികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഓണക്കളിയാണ് ആട്ടക്കളം. ക്ഷമയാണ് ഇതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്ന്. അമ്പെയ്യലാണ് മറ്റൊന്ന്. ഓണത്തിന് മാത്രമാണ് ഈ കളി നടത്തുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതും പുരുഷന്‍മാരാരെ ഉദ്ദേശിച്ചുള്ള കളിയാണ്. തിരുവാതിര കളി എല്ലാവര്‍ക്കും പരിചിതമായ കളിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button