Home & Garden

കോർണറുകൾ പ്രയോജനപ്പെടുത്തു…സ്ഥലമില്ലെന്ന പരാതി ഇല്ലാതാക്കൂ

സ്ഥിരമായി വീടുകളിൽ കേൾക്കുന്ന പരാതിയാണ് ഒന്നിനും സ്ഥലം തികയുന്നില്ല എന്നത്. എന്നാൽ പൊളിച്ചു പണിയാനോ പുതുക്കാനോ സാധിക്കുമോ? അതുമില്ല.. പിന്നെയെങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കോർണറുകളിലേക്കൊന്ന് ഇനിയെങ്കിലും ശ്രദ്ധിക്കു..അവിടെയുണ്ട് ഈ പരാതിക്കുള്ള പരിഹാരം.

പൂജാമുറിയില്ല എന്നത് ഇനിയൊരു പരാതിയേ ആവില്ല. ഒന്ന് ശ്രമിക്കണമെന്നേയുള്ളു. ഹാളിലെ ഒഴിഞ്ഞു കിടക്കുന്ന മൂലയിൽ ഒരു പൂജാമുറി സെറ്റ് ചെയ്യാൻ ഇനി താമസിക്കണ്ട. വാസ്തു നോക്കണമെങ്കിൽ വിദഗ്ധനെ കണ്ടോളു..

ഒഴിഞ്ഞു കിടക്കുന്ന മൂലയിൽ വീട്ടിൽ വരുന്ന അതിഥിയ്ക്ക് ഒരു ബെഡ്സ്പേസ് കണ്ടെത്താം. അല്ലെങ്കിൽ നിങ്ങള്ക്ക് തന്നെ അവിടെ കൂടാം. ഒരു കോർണർ സോഫ വാങ്ങിയിട്ടാൽ അതിലേറെ സൗകര്യം,സന്തോഷം.

ടെലിഫോൺ സ്റ്റാണ്ടോ ഡിസ്പ്ലേ യൂണിറ്റുകളോ ബുക്ക് ഷെൽഫോ സ്റ്റോറേജ് യൂണിറ്റുകളോ എന്തിനു ഒരു കോഫി ടേബിൾ ആയാലും മോശമാവില്ല.

വിസ്താരമുള്ള ബാത്റൂമിൽ ഒരു ബാത്ടബ്ബ്‌ വെയ്ക്കാം. അല്ലെങ്കിൽ സൗകര്യാര്‍ത്ഥം ഒരു വാഷിംഗ് മെഷീൻ വയ്ക്കാം. നനവ് തട്ടാതെ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.

കോർണറുകളെ വെറും കോർണറുകളായി ഇനി കരുതാൻ വരട്ടെ. ശ്രദ്ധിച്ചാൽ കോർണറുകളെയും സുന്ദരമാക്കാം വീടിന്റെ സ്ഥലപരിമിതിയും ഇല്ലാതെയാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button