Latest NewsNewsIndia

അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി, ഭയന്ന് വിറച്ച് നാട്ടുകാര്‍: സംഭവം ഇങ്ങനെ

ഗൂഡല്ലൂര്‍: അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി കുടുങ്ങി. ഗൂഢല്ലൂര്‍ ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചന്റെ വീട്ടിലാണ് പുലി കുടുങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി സമീപവാസികള്‍ അറിയുന്നത്.

Read Also: ആകാശച്ചുഴിയില്‍ പെട്ട് ആടിയുലഞ്ഞ് വിമാനം:22 പേര്‍ക്ക് സുഷുമ്‌നാ നാഡിക്കും 6 പേര്‍ക്ക് തലച്ചോറിനും പരിക്ക്

പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിയുന്നത്. ചിന്നമ്മ വീട്ടിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട് വൃത്തിയാക്കാനെത്തിയവരെ കണ്ട് പുലി മുരണ്ടതോടെയാണ് ഉള്ളില്‍ പുലിയുള്ളതായി മനസിലായത്.

ജനാല തുറന്ന് പുലിയുണ്ടെന്ന് ഉറപ്പു വരുത്തിയ സമീപവാസികള്‍ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. പുലി കുടുങ്ങിയതറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button