Home & Garden

വാസ്തു ദോഷങ്ങളും വ്യവസായ നഷ്ടങ്ങളും

 
ഒരു വ്യവസായ സ്ഥാപനം ഉടമസ്ഥനും ജീവനക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഒരേ സമയം ആ സ്ഥാപനം ലാഭമാർഗവും ഉപജീവനത്തിനുള്ള ഉപാധിയുമാണ്.അതുകൊണ്ടു തന്നെ ഗൃഹത്തിനെന്നപോലെ വാസ്തു , സ്ഥാപനങ്ങൾക്കും ഒഴിവാക്കാൻ പറ്റാത്തതാണ്. വാസ്തു സംബന്ധമായ ശാസ്ത്രങ്ങൾ പാലിച്ചുപോകുന്നതിൽ ചെറുകിട വൻകിട വ്യവസായങ്ങൾ എന്നൊരു വ്യത്യാസമില്ല.വ്യവസായം വിപുലപ്പെടുത്തുന്നതിൽ വാസ്തുവിനു ഒരു നല്ല പങ്കുണ്ട്. തടസ്സങ്ങൾ ഇല്ലാതെയാക്കുവാനും പ്രതിസന്ധികളെ തരണം ചെയ്യുവാനും വാസ്തു ശാസ്ത്രം സഹായിക്കുന്നു.
 
1 . ഏതു സ്ഥാപനത്തിന്റെയും മുഖ്യ കവാടം ഒരു ശ്രദ്ധാ കേന്ദ്രമാണ്. വടക്കു കിഴക്ക്- കിഴക്ക് ,വടക്കു കിഴക്കു-വടക്കു,വടക്കു പടിഞ്ഞാറ്-പടിഞ്ഞാറ് ,തെക്കു കിഴക്കു- തെക്കു വശങ്ങളിലാവണം മുഖ്യ കവാടവും ഗേറ്റ്ഉം വരേണ്ടത്.കിഴക്ക് വടക്ക് ഭാഗങ്ങൾ മറ്റു കെട്ടിടങ്ങളാൽ മറയാത്തവിധം ആകണം.
 
2 . പ്രധാന കെട്ടിടം വടക്കു പടിഞ്ഞാറു ഭാഗത്ത് വരുന്നത് ദോഷകരമായി ബാധിക്കും. വടക്കൻ കിഴക്കായി മറ്റു കെട്ടിടങ്ങൾ സ്ഥാപനത്തെ മറഞ്ഞു നില്കുന്നത് സ്ഥാപനത്തിന്റെ പുരോഗതിയെ ബാധിക്കും.
 
3 . ജലസംഭരണി, സെപ്റ്റിക് ടാങ്ക് തുടങ്ങിയയവ നിർമ്മിക്കുമ്പോൾ തെക്കു, തെക്കു – പടിഞ്ഞാറ്,പടിഞ്ഞാറ് ഭാഗങ്ങൾ ഒഴിവാക്കേണ്ടതാണ്.
 
നിർമ്മാണ ഘട്ടത്തിലെ അശ്രദ്ധ പിന്നീട് വൻതകർച്ചയ്ക്കു കാരണമാകാം.വാസ്തു ശാസ്ത്ര വിധികൾ യഥാവിധം പാലിക്കുന്നത് അഭിവൃദ്ധിയും ഐശ്വര്യവും നൽകും
 

shortlink

Related Articles

Post Your Comments

Related Articles


Back to top button