CinemaLatest NewsNews

സിനിമയില്‍ നിന്ന് വിട്ടു നിന്നത് ശ്രീനാഥിന് ഇഷ്ടമില്ലാത്തതിനാല്‍: ശാന്തി കൃഷ്ണ വെളിപ്പെടുത്തുന്നു

കോട്ടയം: 19വര്‍ഷത്തിനുശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്ന നടി ശാന്തികൃഷ്ണ അന്തരിച്ച നടന്‍ ശ്രീനാഥുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ശ്രീനാഥിന്റെ മരണത്തില്‍ പല ദുരൂഹതകളും പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ശാന്തികൃഷ്ണയുടെ വെളിപ്പെടുത്തല്‍. നടന്‍ ശ്രീനാഥുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് ശാന്തികൃഷ്ണ സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്.

നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ശാന്തി രണ്ടാം വരവിന് ഒരുങ്ങുകയാണ്. ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ശാന്തികൃഷ്ണ. താന്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം ശ്രീനാഥ് ആയിരുന്നെന്നാണ് ശാന്തി കൃഷ്ണയുടെ വെളിപ്പെടുത്തല്‍. വിവാഹശേഷം ശാന്തികൃഷ്ണ അഭിനയിക്കുന്നതില്‍ ശ്രീനാഥിന് താല്‍പര്യമില്ലായിരുന്നു.

വിവാഹ ശേഷം അവസരങ്ങള്‍ വന്നപ്പോള്‍ നീ എന്തിനാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. ഇതോടെ പതിയെ സിനിമയില്‍ നിന്നും ഒഴിഞ്ഞു മാറി. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയില്‍ നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നെന്നും ശാന്തി പറയുന്നു.

ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു. ഇതിനിടയില്‍ ശ്രീനാഥിനും അവസരങ്ങള്‍ കുറഞ്ഞു. പിന്നെ ഈഗോ പ്രശ്‌നങ്ങളും വന്നുവെന്ന് ശാന്തി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button