KeralaLatest NewsNews

വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്ക് പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കും; വിടി ബല്‍റാം എംഎല്‍എ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിലെ കോടതി വിധി വന്നതിനു തൊട്ടുപിറകെ, സിപിഎം യുവജനവിദ്യാര്‍ഥി സംഘടനകളെ കടന്നാക്രമിച്ച് വിടി.ബല്‍റാം എംഎല്‍എ രംഗത്ത്. പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങളുടെ കാര്യം കഷ്ടമാണെന്നും ബല്‍റാം കുറിച്ചിരിക്കുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്

സ്വാശ്രയ സമരത്തിൽ മുൻപ്‌ പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത്‌ “ഒരു ബ്രേക്ക്‌ഫാസ്റ്റ്‌ മാത്രമുപേക്ഷിച്ച്‌ സമരം നടത്തിയവർ” എന്ന് വലിയവായിൽ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്‌എഫ്‌ഐ നേതാക്കൾ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടൻചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താൻ കടന്നുവരുമോ?
പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്ന “വിദ്യാർത്ഥി, യുവജന” പ്രസ്ഥാനങ്ങൾ. കഷ്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button