Latest NewsNewsInternational

ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല : ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനിലെ ഹൊക്കൈദോ ദ്വീപിന് മുകളിലൂടെ മിസൈല്‍ തൊടുത്ത ഉത്തരകൊറിയ അത് പസിഫിക്കിലൂടെയുള്ള സൈനിക നീക്കത്തിന്റെ തുടക്കമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് കടുപ്പിച്ച്‌ രംഗത്തെത്തിയത്. ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തയില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 25 വര്‍ഷമായി ഉത്തരകൊറിയയുമായി സംസാരിക്കുകയാണെന്നും ഇതിന്റെ പേരില്‍ ധാരാളം പണ നഷ്ടമുണ്ടാകുന്നുണ്ടെന്നും ട്രംപ് കുറിച്ചു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അമേരിക്കയെ ബഹുമാനിച്ച്‌ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഒരു ദിവസത്തിനകമാണ് ട്രംപ് നിലപാട് തിരുത്തിയത്. അതേസമയം ട്രംപിന്റെ നിലപാട് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് തള്ളി. സമവായത്തിനുള്ള സാധ്യതകള്‍ ഇനിയുമെണ്ടെന്നായിരുന്നു മാറ്റിസിന്റെ പ്രതികരണം.

ജപ്പാന്‍ മുകളിലൂടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അതേസമയം നയനന്ത്ര തലത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

ഇതിനിടിയില്‍ ഉത്തരകൊറിയക്ക് മേല്‍ കൂടുതല്‍ ശകതമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആവശ്യപ്പെട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി റക്സ് ടില്ലേഴ്സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ലാവ്റോവ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര തലത്തിലുള്ള ഇടപടെലിലൂടെ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹവും വ്യക്തമാക്കി. ഇതിന് പിന്നാലെ ഉത്തരകറിയയുടെ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച്‌ ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button