Latest NewsInternational

മുന്‍ പാകിസ്ഥാൻ പ്രസിഡന്റിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാൻ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തിലാണ് പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതിയുടെ നടപടി.2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വെച്ച് തിരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞു പുറത്തേക്ക് വന്ന ഭൂട്ടോ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

പാകിസ്താനിലെ നിരോധിത സംഘടനയായ ടെഹ്രീക് ഐ താലിബാന്‍ ആണ് ഭൂട്ടോയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഭൂട്ടോയെ കൊലപ്പെടുത്തിയ അഞ്ച് തീവ്രവാദികളെ പാകിസ്താനിലെ ഒരു മതപുരോഹിതന്‍ അഭിനന്ദിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇത് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) പ്രോസിക്യൂട്ടര്‍ മുഹമ്മദ് അസര്‍ ചൗധരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പര്‍വേസ് മുഷറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button