Latest NewsInternationalGulf

സൗദിയിൽ നിന്നും ഒാണത്തിന് നാട്ടിൽ വരാനിരുന്ന മലയാളി മരിച്ച നിലയിൽ

സൗദി : ഒാണത്തിന് സൗദിയിൽ നിന്നും നാട്ടിൽ വരാനിരുന്ന മലയാളി മരിച്ച നിലയിൽ. ഇടുക്കി മാങ്കുളം പാമ്പുംകയം എട്ടാനിയിൽ ടിൻസ് ജോസഫ് (29) ആണു മരിച്ചത്. മുറിയിലെ എസിയിൽനിന്നു വിഷബാധയേറ്റു മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. രണ്ടു വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ടിൻസ്  ഓണമാഘോഷിക്കാൻ നാട്ടിലേക്കു വരാനിരിക്കെയാണ് മരണപ്പെട്ടത്. എട്ടാനിയിൽ ജോസഫ്, മോളി ദമ്പതികളുടെ മകനായ ടിൻസ് അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button