Latest NewsKeralaNews

സുനിയുടെ വെളിപ്പെടുത്തൽ: ഇന്ന് കാവ്യയെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. മുമ്പ് രണ്ടുവട്ടം കാവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നൽകിയിരുന്നത്. മാഡം കാവ്യയാണെന്നു പള്‍സര്‍ തറപ്പിച്ചുപറഞ്ഞതോടെ കേസ് മറ്റൊരു വഴിത്തിരിവിലെത്തിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എറണാകുളം സി.ജെ.എം. കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ വ്യക്തമാക്കിയത്. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും.

ഇന്നോ നാളെയോ വിളിപ്പിക്കും. നേരത്തേ രണ്ടുതവണ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്നു ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി പൊട്ടിക്കരയുകയായിരുന്ന കാവ്യയോട് വിളിപ്പിക്കുമ്പോള്‍ വരണമെന്നു നിര്‍ദേശിച്ചാണ് എ.ഡി.ജി.പി. സന്ധ്യ വിട്ടയച്ചത്. കാവ്യയെ ചോദ്യം ചെയ്യുമെന്ന സ്ഥിതിയിൽ കാവ്യയുടെ അഭിഭാഷകനും മറ്റു കുടുംബാംഗങ്ങളും കേസിനെ പറ്റി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button