Latest NewsNewsGulf

ഈദുല്‍ അദ്ഹ സമയത്ത് നിങ്ങള്‍ ഈ നിയമം ലംഘിച്ചാല്‍ 20,000 ദിര്‍ഹം പിഴ :കര്‍ശന നിര്‍ദേശവുമായി ഷാര്‍ജ മുനിസിപാലിറ്റി അധികൃതര്‍

 

ഷാര്‍ജ : ഈദുല്‍ അദ്ഹ സമയത്ത് നിങ്ങള്‍ ഈ നിയമം ലംഘിച്ചാല്‍ 20,000 ദിര്‍ഹം പിഴ :കര്‍ശന നിര്‍ദേശവുമായി ഷാര്‍ജ മുനിസിപാലിറ്റി അധികൃതര്‍ രംഗത്തുവന്നു.

ഷാര്‍ജ, അജ്മാന്‍ മുനിസിപാലിറ്റികളിലെ റസിഡന്‍ഷ്യല്‍ മേഖലകളിലെ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഇറച്ചിവെട്ടുകാര്‍ക്ക് മുനിസിപാലിറ്റി അധികൃതരുടെ കര്‍ശന നിര്‍ദേശം.

ബലിദാനത്തിന്റെ ഭാഗമായി നഗരപരിധിയ്ക്കുള്ളില്‍ മൃഗങ്ങളെ അനധികൃതമായി കശാപ്പ് ചെയ്യരുതെന്ന് മുനിസിപാലിറ്റി അധികൃതര്‍ പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ആരോഗ്യപരമായും പാരിസ്ഥിതികപരമായും കശാപ്പ് ചെയ്ത് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ദോഷം ചെയ്യുമെന്നതിനാലാണ് നഗരപരിധിയ്ക്കുള്ളില്‍ കശാപ്പിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അനധികൃമായി നടത്തുന്ന ഇറച്ചിക്കടകള്‍ മൃഗാവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതായി കണ്ടെത്തിയാല്‍ 20,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിനായി മുനിസിപാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ നഗരപരിധിയ്ക്കുള്ളില്‍ പരിശോധന ആരംഭിച്ചു. രാവിലെ 6.30 മുതല്‍ രാത്രി വൈകും വരെ ബലിമൃഗങ്ങളെ അനധികൃതമായി കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം നഗരപരിധിയ്ക്കുള്ളിലും വീടുകളിലും മൃഗങ്ങളെ കശാപ്പ് ചെയ്താലുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തിനെ കുറിച്ച് ഷാര്‍ജ മുനിസിപാലിറ്റി പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഷാസാ അല്‍ മുല്ലാ പൊതുജനങ്ങള്‍ക്കായി ബോധവത്ക്കരണ പരിപാടി നടത്തിയിരുന്നു. രോഗബാധയുള്ള മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ വിവിധ തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button