CricketLatest NewsSports

മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ ധോണിക്ക് മറ്റൊരു റെക്കോർഡ് കൂടി

കൊളംബോ: തന്റെ മൂന്നൂറാം ഏകദിന മൽസരം എന്ന ചരിത്രനേട്ടത്തിനിറങ്ങിയ എം.എസ്. ധോണിക്ക് ഏറ്റവുമധികം ഇന്നിങ്സുകളിൽ പുറത്താകാതെ നിന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കൂടി സ്വന്തം. നാലാം ഏകദിനത്തിലെ നോട്ടൗട്ട് പ്രകടനത്തിലൂടെയാണ് ധോണി നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്കിനും ശ്രീലങ്കയുടെ ചാമിന്ദ വാസിനുമൊപ്പം 72 നോട്ടൗട്ടുകളുമായി മുന്നിലായിരുന്ന ധോണി ഇന്നലത്തെ പ്രകടനത്തിലൂടെ ഇരുവരേയും രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ നാലാമത്തെ താരം എന്ന റെക്കോർഡ് ധോണി സ്വന്തമാക്കിയിരുന്നു. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇന്ത്യൻ നിരയിൽ മുന്നിലുള്ളത്. ഏറ്റവുമധികം സ്റ്റംപിങ് നടത്തിയ താരങ്ങളിൽ ധോണിയാണ് ഒന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button