CinemaLatest NewsNewsMovie SongsBollywood

വെള്ളിത്തിരയിൽ നേട്ടം കൊയ്യാനായി പത്മാവതി എത്തുന്നു

വെള്ളിത്തിരയിൽ വിജയ തേര് തെളിയിക്കാനായി പത്മാവതി എത്തുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയുന്ന ചിത്രം നവംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ എന്നിവരാണ് സിനിമയിൽ പ്രധാന വേഷം കെെക്കാര്യം ചെയുന്നത്.

മുമ്പ് 2018 ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ ചിത്രത്തിന്റെ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാൻ സാധിച്ചിതു കൊണ്ട് ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും പ്രണയ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഖില്‍ജിയായി രണ്‍വീര്‍ സിംഗും ഷാഹിദ് കപൂര്‍ ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button