Latest NewsNews

ഉത്സവ സീസണിൽ തകർപ്പൻ ഓഫറുകളുമായി സ്‌നാപ്ഡീൽ

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്നുവരെ തകർപ്പൻ ഓഫറുകളുമായി സ്‌നാപ്ഡീൽ. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് സ്‌നാപ്ഡീൽ ഒരുക്കിയിരിക്കുന്നത്. ലെനോവോയുടെ Z2 പ്ലസ് ഫോണിന് 44% വിലക്കുറവു നല്‍കുന്നുണ്ട്. കൂടാതെ ഗൂഗിള്‍ പിക്സല്‍ XL 62000 രൂപയ്ക്ക് ലഭിക്കും. കൂടാതെ ആപ്പിള്‍ ഐഫോണ്‍ മുതലായ ഹൈ എന്‍ഡ് ഫോണുകള്‍ക്കും കാഷ്ബാക്ക് അടക്കമുള്ള ഓഫറുകള്‍ ലഭ്യമാണ്.

എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് 10% ഇന്‍സ്റ്റന്റ് ഡിസ്കൌണ്ട് ഓഫറും സ്നാപ്ഡീല്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ബുക്ക് മൈ ഷോയില്‍ രണ്ടു ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ പരമാവധി 125 രൂപ വരെ ഡിസ്‌കൗണ്ടും യാത്ര യില്‍ ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്കിംഗ് ചെയ്യുമ്പോള്‍ 600 രൂപ ഡിസ്കൌണ്ടും നേടാനാകും. ഡൊമസ്റ്റിക് ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോൾ 1000 രൂപ കിഴിവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button