Latest NewsCricketSports

മോശം പ്രകടനം ; ശ്രീ​ല​ങ്ക​യ്ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത നഷ്ടമായി

കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പരയിലെ ​മോശം പ്രകടനം ലോ​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കു നേ​രി​ട്ടുള്ള പ്രവേശനം നഷ്ടമായി. 2019 ലോ​ക​പ്പി​ൽ നേ​രി​ട്ടു പ്ര​വേ​ശ​നം ലഭിക്കണമെങ്കിൽ പ​ര​മ്പ​ര​യി​ലെ ര​ണ്ടു മ​ത്സ​ര​മെ​ങ്കി​ലും ജ​യി​ക്കണം എന്നാൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ല​ങ്ക പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെയാണ് ഈ ​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യത്.

ഇതേ തുടർന്ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​ൻ ല​ങ്ക​യ്ക്ക് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കേ​ണ്ടി​വ​രും. അ​ടു​ത്ത​വ​ർ​ഷം ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഐ​സി​സി പി​നാ​ക്കി​ൾ 50ലെ ടോ​പ്പ് സെ​വ​നി​ൽ ഇ​ടം ക​ണ്ടെ​ത്തി​യാ​ൽ ശ്രീ ലങ്കയ്ക്ക് 2019 ലോ​ക​ക​പ്പി​ലേ​ക്കുള്ള യോഗ്യത സ്വന്തമാക്കാം. അതോടൊപ്പം തന്നെ വരാനിരിക്കുന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര​മ്പര​യി​ൽ ഒ​രു ക​ളി​മാ​ത്രം തോറ്റാലും ല​ങ്ക​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ശ്രീ​ല​ങ്ക​യെ മ​റി​ക​ട​ക്ക​ണ​മെ​ങ്കി​ൽ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ചേ മ​തി​യാ​കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button