Latest NewsInternational

ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങി സ്വിസ്സ് നിർമിത ട്രെയിനുകൾ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങി സ്വിസ്സ് നിർമിത ട്രെയിനുകൾ. സ്വിറ്റ്സർലൻഡ് നിർമിത ട്രെയിനുകൾ ഇന്ത്യയിൽ എത്തിക്കുന്നത് സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചെന്നാണ് റിപ്പോർട്ട്. റെയിൽവേ രംഗത്തെ സഹകരണം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് സ്വിറ്റ്സർലൻഡ് പാരിസ്ഥിതിക വകുപ്പുമായും, ഗതാഗതവകുപ്പുമായുമാണ് ഇന്ത്യ ആദ്യ കരാർ ഒപ്പിട്ടിരിക്കുന്നത്. റെയിൽവേ വൈദ്യുതീകരണവും ടണൽ നിർമാണവുമടക്കമുള്ള കാര്യങ്ങളാണ് ഈ കരാറിലുള്ളത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനും സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായാണ് രണ്ടാമത്തെ കരാർ.

ചരിഞ്ഞ എൻജിനുകളാണ് സ്വിസ് ട്രെയിനുകളുടെ പ്രത്യേകത.സീറ്റുകളിൽ മൃദുവായ കൈപ്പിടികളും, നിന്ന് യാത്രചെയ്യുന്നവർക്ക് ബാലൻസ് തെറ്റാതിരിക്കാനുള്ള സൗകര്യങ്ങളുമുള്ളതാണ് ഇത്തരം ട്രെയിനുകൾ.  ഇറ്റലി, പോർച്ചുഗൽ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ്, ചൈന, ജർമനി തുടങ്ങി 11 രാജ്യങ്ങളിൽ ഇത്തര ട്രെയിനുകൾ നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button