Latest NewsNewsIndia

സംസ്ഥാനത്ത് മരുന്നുവില കുറയും

തിരുവനന്തപുരം: മരുന്ന് വില കുറയും. ഇത് ജി എസ് ടി വന്നതോടെ നികുതിയില്‍ 7 ശതമാനം കുറവുണ്ടായതോടെയാണ്. എന്നാൽ പുതിയ വില രേഖപ്പെടുത്തി മരുന്നുകളെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ മരുന്ന് ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്. 12ശതമാനമായിരുന്നു ജി എസ് ടി വന്നതോടെ മരുന്നുകളുടെ നികുതി.

ഇതാണ് 5ശതമാനത്തിലേക്ക് കുറച്ചത്. കേന്ദ്രമന്ത്രിസഭ യോഗം പുതിയ തീരുമാനമെടുത്തത് മരുന്നുകളുടെ നികുതിയുടെ കാര്യത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ്. അതേസമയം ജൂലൈ ഒന്നിനുശേഷം ജി എസ് ടി പ്രഖ്യാപിച്ച അടിസ്ഥാന വിലയുടെ കൂടി 12ശതമാനം നികുതി കൂടി കൂട്ടിയാണ് മരുന്നുകളുടെ എം ആര്‍ പി നിശ്ചയിച്ച്‌ പുതിയ സ്റ്റോക്ക് എത്തിയത്.

ഈ വില നിലവാരം കംപ്യൂട്ടറുകളിലും വന്നുകഴിഞ്ഞു. ഇനി കടകളിലെ സോഫ്റ്റ് വെയറില്‍ പുനക്രമീകരണം നടത്തുന്നകതിനൊപ്പം പുതുക്കിയ കുറഞ്ഞ വില രേഖപ്പെടുത്തി പുതിയ സ്റ്റോക്കുമെത്തണം. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാവും. സംസ്ഥാനത്ത് ഇതുമൂലം പ്രതിവര്‍ഷം 700 കോടി രൂപയുടെ പ്രയോജനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button