Latest NewsIndia

ഗു​ർ​മീ​തി​ന് ജ​യി​ലി​ൽ കി​ട​ക്കാ​ൻ ഭയം

റോ​ഹ്ത​ക്: പീഡന കേസിൽ ശിക്ഷിക്കപ്പെട്ട ദേ​ര സ​ച്ച സൗ​ദ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹിമിന് ജ​യി​ലി​ൽ കി​ട​ക്കാ​ൻ ഭയമാണെന്നും രാ​ത്രി​യി​ൽ ക​ര​ച്ചി​ലോ​ടു ക​ര​ച്ചി​ലാണെന്നും സഹ തടവുകാരൻ വെളിപ്പെടുത്തുന്നു. അ​ഞ്ചു ദി​വ​സം ഗു​ർ​മീ​തി​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ജ​യി​ലി​ൽ ക​ഴി​ഞ്ഞ ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് സ്വ​ദേ​ശ് കി​രാ​ദാ​ണ് ഇ​ക്കാ​ര്യം പറഞ്ഞത്.

ഒൻപ​തു മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് കി​രാ​ദ് പു​റ​ത്തു​വ​ന്ന​ത്. ഗു​ർ​മീ​തി​നെ പാ​ർ​പ്പി​ച്ചി​രു​ന്ന അ​തീ​വ സു​ര​ക്ഷാ സെ​ല്ലി​നു സ​മീ​പ​മാ​ണ് തന്നെയും പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ജ​യി​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗു​ർ​മീ​ത് രാ​ത്രി​യി​ലും നി​ല​വി​ളി​ക്കു​ന്ന​തു കേ​ൾ​ക്കാ​മാ​യി​രു​ന്നെ​ന്ന് കി​രാ​ദ് പ​റ​യു​ന്നു. എ​ന്‍റെ തെ​റ്റ് എ​ന്താ​ണ്?, എ​ന്താ​ണ് ഞാ​ൻ ചെ​യ്ത​ത്? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഏ​തു​സ​മ​യ​വും ഗു​ർ​മീ​ത് ഉ​ച്ച​ത്തി​ൽ ചോ​ദി​ക്കു​ന്നതെന്നും രാ​ത്രി​യി​ൽ ത​ന്നെ സെ​ല്ലി​ൽ പൂ​ട്ടി​യി​ട​രു​തെ​ന്നും ത​നി​ക്ക് പേ​ടി​യാ​ണെ​ന്നും ഗു​ർ​മീ​ത് വി​ല​പി​ക്കു​ന്ന​തു കാ​ണാമെന്നും കിരാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button