Latest NewsNewsIndia

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍: ജവാന്‍ ഉമര്‍ ഫയാസിന്റെ കൊലയാളിയെ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. തീവ്രവാദികളുടെ ആക്രമണത്തില്‍ ശക്തമായി സൈനികര്‍ തിരിച്ചടി നല്‍കി. സംഭവത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. വീരമൃത്യുവരിച്ച ഉമര്‍ ഫയാസിന്റെ കൊലയാളിയാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ തന്ത്രിപോരയിലായിരുന്നു ഏറ്റുമുട്ടല്‍.

കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ജമ്മു കശ്മീരിലെ പാന്തചൗക്കില്‍ പോലീസ് സംഘം സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഹെഡ്കോണ്‍സ്റ്റബിള്‍ കിഷന്‍ ലാലാണ് മരിച്ചത്. ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button